കോഴിക്കോട്: കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വിവിധഭാഷ തൊഴിലാളി പിടിയിൽ. ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തിയെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്.
മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് കസബ പൊലീസും ടൗൺ അസി. കമീഷ്ണറുടെ നേതൃതത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെപിടികൂടിയത്.