തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാമിന് 5,320 രൂപയിലും പവന് 42,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ഒരു പവൻ സ്വർണത്തിൽ 1,400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച പവന് 42,680 രൂപയും ഗ്രാമിന് 5335 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്ന് ഒരു രൂപ കുറഞ്ഞ് 75 രൂപയായി.