തിരുവനന്തപുരം: ഈ മാസം എട്ടുവരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം. വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ചാണ് പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്. വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലായിരുന്നു. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ എട്ടാം തീയതി കോഴിക്കോട് നടക്കും.
അതേസമയം തന്നെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടുവരുന്ന ചടങ്ങ് ഇന്ന് നടന്നിരുന്നു. ഇതോടൊപ്പം സംസ്ഥാന – ജില്ലാ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. തൃശൂരിലെ പാർക്കിൽ നിന്നും പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷിമൃഗാദികളെ ഇന്ന് മുതൽ മാറ്റാൻ തുടങ്ങി. നിലവിൽ ആറു മാസ സമയമാണ് തൃശൂരില്‍ നിന്നും മൃഗങ്ങളെ
മാറ്റാന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാല് മാസത്തിനുള്ളില്‍ തന്നെ മൃഗങ്ങളെ മാറ്റുന്ന നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.