അമൃത്സർ: പഞ്ചാബ് അതിർത്തിയിലേക്ക് അനധികൃതമായി കടന്ന ഡ്രോൺ ബിഎസ്എഫ് പിടിച്ചെടുത്തു. അസാധാരണമായ നിലയിൽ പറക്കുന്ന ഡ്രോൺ ബിഎസ്എഫിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. പഞ്ചാബിലെ കൽസിയാൻ ഖുർദിൽ നിന്നാണ് ഡ്രോൺ കണ്ടത്. അനധികൃതമായി കണ്ടെത്തിയ ഡ്രോണിന്റെ പ്രവർത്തനം ബിഎസ്എഫ് തടയുകയായിരുന്നു. സമീപത്തെ വയലിൽ നിന്നാണ് ഡ്രോൺ കണ്ടെത്തുന്നത്.
ചൈനീസ് നിർമ്മിത ഡിജെഐ മെട്രിസ് 300 ആർടികെ ഡ്രോണാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. ഡ്രോണിനൊപ്പമുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. 2.7 കിലോഗ്രാം തൂക്കമുളള മയക്കുമരുന്നിന്റെ പാക്കറ്റുകളാണ് ബിഎസ്എഫ് പ്രദേശത്ത് നിന്ന് കണ്ടെടുത്തത്.