ഹരാരേ: കോടീശ്വരനും വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും വിമാനം തകർന്ന് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ആറുപേരും അപകടത്തിൽ മരണപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം സിംബാബ്വെയിൽ വച്ചുണ്ടായ വിമാന അപകടത്തിലായിരുന്നു മരണം. ഇവരുടെ സ്വകാര്യ വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് തെക്കുപടിഞ്ഞാറൻ സിംബാബ്വെയ്ക്ക് സമീപം തകർന്ന് വീഴുകയായിരുന്നു.
സ്വർണ്ണവും കൽക്കരിയും ഉത്പാദിപ്പിക്കുകയും നിക്കലും ചെമ്പും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. ഇതിന് പുറമേ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.
റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന വിമാനത്തിലാണ് ഹർപൽ രൺധവയും മകനും യാത്ര ചെയ്തിരുന്നത്. ഹരാരെയിൽ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായാണ് റിപ്പോർട്ട്.