പാറ്റ്‌ന: ബിഹാർ സർക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെതിരെ സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ ബർഖ്. ‘ഈ സമയത്ത് സെൻസെസിന്റെ ആവശ്യം എന്തായിരുന്നു?’ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാറും പാർട്ടിയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി തിരിച്ചുള്ള കണക്കിന്റെ ഉദ്ദേശ ലക്ഷ്യത്തിൽ സംശയം പ്രകടിപ്പിച്ച സമാജ് വാദി എംപി ‘രാജ്യത്തിന് ആവശ്യം സേവനം, വികസനം, വിദ്യാഭ്യാസം, പിന്നെ മികച്ച പ്രധാനമന്ത്രിയേയുമാണ് അല്ലാതെ ജാതി തിരിച്ചുള്ള സെൻസസ് ഡാറ്റ അല്ല. രാജ്യത്തിന് വേണ്ടി അവർ എന്താണ് ചെയ്തതെന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് നടത്തിയ ബിഹാർ സർക്കാരിനെ കടുത്ത ഭാഷയിലാണ് ഷഫീഖുർ റഹ്‌മാൻ ബർഖ് വിമർശിച്ചത്. സെൻസസിന് ഈ സമയത്തിന് ഒരു രാഷ്‌ട്രീയ മാനം കൂടി കൈവരുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ചേർന്ന് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനം വരുന്നതായി സെൻസസ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിഹാറിലെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വിവരങ്ങൾ പുറത്തുവിട്ടത് എംപി വ്യക്തമാക്കി.
ഇൻഡി സഖ്യത്തിൽ ജെഡിയുവിന്റെ സഖ്യകക്ഷിയാണ് എസ്പി. ഷഫീഖുർ റഹ്‌മാൻ ബർഖിന്റെ പ്രതീകരണത്തൊടെ ജാതി സെൻസസ്ിൽ ഇൻഡി സഖ്യത്തിനുള്ളിലെ ഭിന്നതയാണ് മറനീക്കി പുറത്ത് വരുന്നത്. സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് എതിരെ വിവിധ രാഷ്‌ട്രീയ കക്ഷികളാണ് രംഗത്ത് വരുന്നത്.
ബിഹാർ സർക്കാരിന്റെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
ആറ് പതിറ്റാണ്ടുകളായി ജാതി അടിസ്ഥാനത്തിലുള്ള വിഭജനം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു ബിഹാറിലെ ഭരണസഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ്, കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
അറുപത് വർഷമായി സമ്പത്തിന്റെയും ജാതിയുടെ പേരിൽ സമൂഹത്തെ വിഭജിച്ചു. അവർ ഇപ്പോഴും ഈ ‘പാപം’ തന്നെ ചെയ്യുന്നു,’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി പറഞ്ഞു.’ലോകം മുഴുവൻ രാജ്യത്തെ പുകഴ്‌ത്തുകയും ഭാരതത്തിന്റെ ഭാവിയെ ഉറ്റു നോക്കുകയും ചെയ്യുമ്പോൾ ചിലരുടെ നോട്ടം രാഷ്‌ട്രീയ നേട്ടങ്ങളിലും അധികാര കസേരകളിലുമാണ്. രാഷ്‌ട്രത്തോടുള്ള വെറുപ്പിൽ അവർ അഭിരമിക്കുകയാണ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.