ടെൽ അവീവ് : ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെ ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം . ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ മാസങ്ങളായി വർദ്ധിച്ചുവരുന്ന അക്രമങ്ങളെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത് . ഇസ്രായേലിന്റെ തെക്ക്, മധ്യ പ്രദേശങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങ ., ബോംബ് ഷെൽട്ടറുകൾക്ക് സമീപം തങ്ങാൻ ഇസ്രായേലി സൈന്യം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
ഇന്ന് രാവിലെ നടന്ന ഗാസയുടെ റോക്കറ്റ് ആക്രമണത്തിൽ നാല് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധസമാന സാഹചര്യം സംജാതമായതിനെ തുടർന്ന് ഇസ്രായേൽ ‘സ്റ്റേറ്റ് ഓഫ് വാർ’ പ്രഖ്യാപിക്കുകയും ഗാസ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.