കോഴിക്കോട്: നൃത്ത പരിശീലനത്തിനിടെ ചുവടുകൾ തെറ്റിച്ചതിന് വിദ്യാർത്ഥിയ്‌ക്ക് ക്രൂരമർദ്ദനം. സംഭവത്തിൽ പതിനൊന്ന് വയസ്സുകാരിയെ നൃത്ത അദ്ധ്യാപകൻ മർദ്ദിച്ചതായി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. എരഞ്ഞിക്കൽ സമർപ്പണ ‘ഫൈൻ ആർട്സ്’ എന്ന നൃത്ത വിദ്യാലയത്തിലെ അദ്ധ്യാപകനെതിരെയാണ് പരാതി. പ്രതി കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. കുട്ടിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളും കണ്ടെത്തി.