ആലപ്പുഴ: വിൽപ്പനയ്‌ക്കായി എത്തിച്ച 10 ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ.ഹരിപ്പാട്, പള്ളിപ്പാട് കരിപ്പുഴ സ്വദേശി രാജീവിനെയാണ് എക്‌സൈസ് പിടികൂടിയത്. അനധികൃത വിൽപ്പന നടത്തുന്നുവെന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ആലപ്പുഴ എക്‌സൈസ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സി ഐ എം. മഹേഷിന്റെ നിർദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, പ്രസന്നൻ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ സജിമോൻ, റെനി, ദിലീഷ്, റഹീം, അരുൺ, രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.