ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണപരാജയത്തെ തുറന്നുകാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേവാർ ഭാരതമാതാവിന്റെ നെറ്റിയിലെ തിലകമാണ് എന്നാൽ എപ്പോഴൊക്കെ കോൺഗ്രസ് ഈ മണ്ണിൽ കണ്ണ് വെച്ചിട്ടുണ്ടോ അപ്പോഴെല്ലാം മേവാറിന് ആത്മാഭിമാനം ഇല്ലാതായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത ഭാഷയിൽ കോൺഗ്രസിനെ വിമർശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. ആഭ്യന്തര അധികാര തർക്കങ്ങൾക്കായി അഞ്ച് വർഷമാണ് പാഴാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷം ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാലിന്റെ ദാരുണമായ കൊലപാതകം കോൺഗ്രസ് സർക്കാർ ഭീകരവാദികൾക്ക്ന നൽകുന്ന
പിന്തുണയുടെ തെളിവാണ്. കനയ്യലാലിന്റെ സംഭവം സംസ്ഥാന സർക്കാരിന് തീരാകളങ്കമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജസ്ഥാൻ കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പിഎഫ്ഐ പോലുള്ള ഭീകരവാദ സംഘടനകളോട് കോൺഗ്രസിന് മൃദുസമീപനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദ ഗ്രൂപ്പുകൾക്ക് റാലികൾ സംഘടിപ്പിക്കാൻ ഒത്താശ നൽകുകയാണ് കോൺഗ്രസ്. കൊള്ളയടിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് കോൺഗ്രസിനുള്ളത്. അഴിമതി, കോൺഗ്രസിന്റെ രക്തത്തിൽ അലിഞ്ഞതാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്. ദളിതരെയും ദരിദ്രരെയും സർക്കാർ ഉപദ്രിക്കുന്നു. രാജസ്ഥാനിൽ നിന്ന് ‘ഗുണ്ടാരാജ്’ ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ഓരോ മകൾക്കും അന്തസ്സോടെ ഭയമില്ലാതെ ജീവിക്കാൻ അവസ്ഥയുണ്ടാക്കും ഇത് ബിജെപി ഉറപ്പാണ്. ഇത് മോദിയുടെ ഉറപ്പാണ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.