ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സി അവതരിപ്പിക്കാൻ ഇന്റർഗ്ലോബ് എന്റർപ്രൈസസും ആർച്ചർ ഏവിയേഷനും. 2026-ടെ സേവനം ആരംഭിക്കുമെന്ന് കമ്പനികൾ അറിയിച്ചത്. ചിലവ് കുറഞ്ഞ ഓൾ -ഇലക്ട്രിക് എയർ ടാക്സിയാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ഇന്റർഗ്ലോബ് എന്റർപ്രൈസസാണ് മുൻനിര എയർലൈനായ ഇൻഡിഗോയുടെ പാർട്ടണർ.
രാജ്യത്ത് ഗതാഗത പ്രതിസന്ധിക്കും കടുത്ത വായുമലിനീകരണത്തിനും ഇലക്ട്രിക് എയർ ടാക്സികൾ പരിഹാരമാകും. നഗരങ്ങളിലെ ആകാശ സഞ്ചാരത്തിന്റെ ഭാവിയാണ് ഇത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫും ലാൻഡിംഗും സാധ്യമാകുന്ന വിമാനങ്ങൾ നിർമ്മിക്കുന്നത്.
വിമാനങ്ങൾക്ക് നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിച്ച് 100 മൈൽ (ഏകദേശം 161 കിലോമീറ്റർ) വരെ സഞ്ചരിക്കാനാകും. ആദ്യ ഘട്ടത്തിൽ 200 വിമാനങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാറിൽ 60 മുതൽ 90 മിനിറ്റ് വരെ സമയമെടുക്കുന്ന യാത്രയ്ക്ക് എയർ ടാക്സിയിൽ 7 മിനിറ്റ് മാത്രമെ എടുക്കു എന്നാണ് കമ്പനികൾ പറയുന്നത്.