കൊച്ചി: കോതമംഗലം പോലീസ് സ്റ്റേഷന് നേരെ വ്യാജ ബോംബ് ഭീഷണി. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഫോണിലൂടെയായിരുന്നു സന്ദേശമെത്തിയത്. തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും ചേർന്ന് ഒരു മണിക്കൂറോളം പരിശോധന നടത്തി. എന്നാൽ ബോംബോ സ്‌ഫോടന വസ്തുക്കളോ കണ്ടെത്താനായില്ല.
തുടർന്നുള്ള അന്വേഷണത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാളെ പോലീസ് പിടികൂടി. മരോട്ടിക്കൽ സ്വദേശിയായ ഹനീഫ് (43) ആണ് പിടിയിലായത്. ഇയാൾ ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഭീഷണി സന്ദേശം അയച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.