കോഴിക്കോട്: താമരശ്ശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റർ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റർ ചാരായവും എക്സൈസ് ടീം കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ കെ ഷംസുദീന്റെ നേതൃത്വത്തിലായിരുന്നു വാറ്റ് ചാരായം പിടികൂടിയത്.