ഇസ്ലാമാബാദ് : പാക് ഭീകരൻ അമിൻ ഖാസ്മിയെ ഗാസയിൽ അജ്ഞാതർ വെടിവച്ചു കൊന്നു.പാക് ഭീകര സംഘടനയായ ലഷ്കർ ത്വയ്ബ അംഗമായ അമിൻ ഖാസ്മി ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു .
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ പങ്കെടുക്കാനാണ് ഇയാൾ പോയതെന്നാണ് സൂചന. പാകിസ്താൻ വംശജനായ അമിൻ ഖാസ്മിയെ ഗാസ മുനമ്പിൽ വച്ചാണ് അജ്ഞാതർ വെടിവച്ചു കൊന്നത് റിപ്പോർട്ട്. ലഷ്കർ ഇ ത്വയ്ബയിൽ സജീവമായിരുന്നു അമിൻ ഖാസ്മി . ഇതിന് മുമ്പ് ലഷ്കറെ ത്വയ്ബ മുൻ കമാൻഡർ അക്രം ഖാസി എന്ന അക്രം ഖാൻ വെടിയേറ്റ് മരിച്ചിരുന്നു . ഇന്ത്യക്കെതിരെ നിരന്തരം അക്രം വിഷം ചീറ്റിയിരുന്നു. ലഷ്കർ ഇ ത്വയ്ബയിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതും അക്രം ഖാസിയായിരുന്നു.