മലപ്പുറം: രേഖകളില്ലാതെ വിതരണത്തിനെത്തിച്ച ലക്ഷങ്ങൾ പിടികൂടി. സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി ആലി കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പണം വിതരണം ചെയ്യുന്നതിനായി ഇയാൾ ഉപയോഗിച്ച ഇലക്ട്രിക് സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊളക്കുത്താണ് സംഭവം നടന്നത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. സമാനമായ കേസിൽ മുമ്പും ആലിക്കുട്ടിയെ പോലീസ് പിടികൂടിയിരുന്നു.