തിരുവനന്തപുരം: വെഞ്ഞാറമൂഡ് പുല്ലമ്പാറയിൽ അയയില്‍ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പുല്ലമ്പാറ ചേറാട്ടുകുഴിയില്‍ ജോയിയുടെ മകന് വൈശാഖ് ആണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു വൈശാഖ്.
കഴിഞ്ഞ ദിവസം വെെകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.