മലപ്പുറം: വെന്നിയൂരിൽ പെയിന്റ് കടയിൽ തീ പിടിച്ച് വൻ അപകടം. മലപ്പുറത്തെ എ.ബി.സി പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കടയിൽ തീ പടർന്നത്. തീ പടരുന്നത് കണ്ട് കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയ നാല് പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി നാട്ടുകാർ അറിയിച്ചു.
ഞാറാഴ്ചയായതിനാൽ കട തുറന്നിട്ടുണ്ടായിരുന്നില്ല. കടയുടെ മുകളിലെ നിലയിലായിരുന്നു ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചരുന്നത്. കടയിൽ നിന്നും പുക ഉയരുന്നതു കണ്ടതോടെയാണ് നാല് പേരും രക്ഷപ്പെടാനായി താഴേയ്ക്ക് ചാടിയത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും പോലീസ് അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.