കണ്ണൂർ: കമ്യൂണിസ്റ്റ് ഭീകരരും തണ്ടർബോൾട്ടും തമ്മിൽ കണ്ണൂരിൽ വെടിവയ്പ്പ്. അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് പത്ത് മിനിറ്റോളം തുടർച്ചയായി വെടിയൊച്ച കേട്ടതായി നാട്ടുകാർ പ്രതികരിച്ചു. തണ്ടർബോൾട്ടിന്റെ പട്രോളിംഗിനിടെയായിരുന്നു ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെ തുടർന്ന് കൂടുതൽ സേന സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് ഭീകരർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. പ്രദേശത്ത് നിന്ന് മൂന്ന് തോക്കുകളും തണ്ടർബോൾട്ട് പിടിച്ചെടുത്തു. പട്രോളിംഗിനിടെ കമ്യൂണിസ്റ്റ് ഭീകരർ ആദ്യം വെടിയുതിർത്തുവെന്നാണ് പോലീസ് അറിയിക്കുന്നത്.