തെലങ്കാന: നംപള്ളി ബസാര്‍ഘട്ടിലെ കെമിക്കല്‍ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. 16 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.ഇന്ന് രാവിലെയാണ് ആള്‍പ്പാര്‍പ്പുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. കുട്ടികളടക്കമുള്ളവർക്കാണ് പരിക്കേറ്റത്.
പ്രദേശത്ത് വലിയ രീതിയില്‍ പുകപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കെമിക്കല്‍ നിറച്ച ഡ്രമ്മുകള്‍ കെട്ടിടത്തിന്റെ അടിഭാഗത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന് സമീപത്തായി ഒരു കാറിന്റെ അറ്റകുറ്റ പണിനടത്തുന്നതിനിടെ ഉണ്ടായ തീപ്പൊരിയില്‍ നിന്നാണ് വലിയൊരു തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. സമീപം പാർക്ക് ചെയ്തിരന്ന വാഹങ്ങളും അഗ്നിക്കിരയായി.
പ്രദേശത്ത് അഗ്നിശമന സേനയുടെ നിരവധി ഫയര്‍ ടെന്ഡറുകളെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പരിക്കേറ്റവരെ പ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും. തീപിടിത്തത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്.
7 persons killed in a chemical godown fire mishap and casualties are expected to rise. 16 were rescued. Bazarghat, #Nampally in Hyderabad. @newstapTweets pic.twitter.com/ibDZNuGc8W
— Saye Sekhar Angara (@sayesekhar) November 13, 2023
“>