തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വരുത്തിയ അഴിച്ചു പണിയിൽ തിരുത്തുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. പോലീസ് സേനയിൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ട് ആയി നിർമ്മിച്ച സുജിത്ത് ദാസിനെ, തീവ്രവാദ വിരുദ്ധ സേനയുടെ എറണാകുളം ജില്ലാ സൂപ്രണ്ടായി മാറ്റി നിയമിച്ചു.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ച ഡി. ശിൽപയെ പോലീസ് പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായി നിയമനം നൽകി. അരവിന്ദ് സുകുമാറിനെ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി ജയ്ദേവിന് സ്പെഷ്യൽ ആർമ്ഡ് പോലീസ് ബറ്റാലിയന്റെ പൂർണ്ണ അധിക ചുമതല നൽകി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ടായി നിയമിച്ചു.