പനാജി: ഗോവയിലെ ദാബോലിം വിമാനത്താവളത്തിലെ റൺവേയിൽ തെരുവ് നായ നിൽക്കുന്നതിനെ തുടർന്ന് വിസ്താര വിമാനം താഴെ ഇറക്കാതെ തിരിച്ചു വിട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ദാബോലിം വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങേണ്ട വിമാനം ബെംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടതായി അധികൃതർ അറിയിച്ചു.
#DiversionUpdate: Flight UK881 from Bengaluru to Goa (BLR-GOI) has been diverted to Bengaluru (BLR) due to runway restriction at Goa (GOI) airport and is expected to arrive in Bengaluru at 1505hrs. Please stay tuned for further updates.
— Vistara (@airvistara) November 13, 2023
“>
കഴിഞ്ഞ ദിവസം റൺവേയിൽ തെരുവ് നായ കയറുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു. ഇതേ തുടർന്ന് വിസ്താരUk 881 വിമാനം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ബെംഗളൂരുവിൽ ഉച്ചയോടെ എത്തിയ വിമാനം വൈകിട്ട് 4:55-ഓടെ അവിടെ നിന്നും തിരിച്ച് ഗോവയിൽ 6:15-ഓടെ എത്തിയതായും പരിഭ്രാന്തി പരത്തിയ നായയെ റൺവേയിൽ നിന്നും പുറത്താക്കിയതായും അധികൃതർ അറിയിച്ചു.