മുംബൈ : ബദരീനാഥ് ക്ഷേത്രദർശനം നടത്തിയതിനെ പരിഹസിച്ചവർക്ക് മറുപടിയുമായി നടി ഷെഹ്നാസ് ഗിൽ. അടുത്തിടെയാണ് താരം ബദരീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയത് . . തന്റെ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു . എന്നാൽ അതിന് പിന്നാലെ പലരും ഷെഹ്നാസിനെ പരിഹസിച്ചും , കുറ്റപ്പെടുത്തിയുമൊക്കെ രംഗത്തെത്തി.
എന്നാൽ ഇതൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് ഷെഹ്നാസ് പ്രതികരിക്കുന്നത് . ‘ ഐ ഡോണ്ട് കെയർ ‘ എന്നെഴുതിയ സൺ ഗ്ലാസ് വച്ച് തന്റെ ഇൻസഗ്രാമിൽ ചിത്രം പങ്ക് വച്ചിരിക്കുകയാണ് താരം . സഹനടനും പ്രശസ്ത കൊറിയോഗ്രാഫറുമായ രാഘവ് ജുയലിനൊപ്പമായിരുന്നു ഷെഹ്നാസ് ബദരീനാഥിൽ എത്തിയത് .
സൽമാൻ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രത്തിലാണ് രാഘവ് ജുയാലും ഷെഹ്നാസ് ഗില്ലും ചേർന്ന് പ്രവർത്തിച്ചത്. പിന്നാലെ ഇവർ തമ്മിൽ അടുപ്പത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു . പ്രമോഷനുകളിൽ അവർ പതിവായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും ഊഹാപോഹങ്ങൾക്ക് കാരണമായി.കരൺ ബൂലാനി സംവിധാനം ചെയ്ത് റിയ കപൂറും ഏക്താ കപൂറും ചേർന്ന് നിർമ്മിച്ച ‘താങ്ക് യു ഫോർ കമിംഗ്’ എന്ന ചിത്രത്തിലാണ് ഷെഹ്നാസ് ഗിൽ അവസാനമായി അഭിനയിച്ചത്.