ഇടുക്കി: കഴിഞ്ഞ ദിവസം ആനയിറങ്കലിൽ ഡാമിൽ കാണാതായവരെ ഇനിയും കണ്ടെത്താനായില്ല. തിരച്ചിൽ നടത്താനായി നാളെ രാവിലെ നേവി സംഘം ആനയിറങ്കലിൽ എത്തും. ഒൻപത് പേർ അടങ്ങുന്ന സംഘമാണ് എത്തുക. നേവിയുടെ സഹായം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നേരത്തെ കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് 9 അംഗസംഘമാണ്എത്തുന്നത്. ബോട്ട്, മുങ്ങൽ വിദഗ്ധർ എന്നിവരും സംഘത്തിൽ ഉണ്ടാകും.
ചിന്നക്കനാൽ 301 കോളനിയിലെ ഗോപി (50), സജീവൻ(45) എന്നിവരെയാണ് സ്വന്തം വള്ളം മറിഞ്ഞ് കാണാതായത്. ആനയിറങ്കലിൽ നിന്നും സാധനങ്ങൾ വാങ്ങി കോളനിയിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അപകടം. പ്രദേശവാസികൾ അപകടം കണ്ട് ഓടി എത്തിയെങ്കിലും രക്ഷിക്കാനായില്ല. ഒരാൾ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങി പോവുകയായിരുന്നു. ചതുപ്പ് പ്രദേശം ആയതിനാൽ തന്നെ തിരച്ചിൽ ദുഷ്‌കരമാണ്.