പെരിങ്ങോട്ടുകര: ജനനന്മയ്‌ക്ക് വേണ്ടിയാകണം ഭരണമെന്നും, ആ സ്ഥാനങ്ങളിലേക്ക് കരുണയുള്ള ഹൃദയമുള്ളവരാണ് എത്തേണ്ടതെന്നും സുരേഷ് ഗോപി. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ‘കാരുണ്യമാൻ ഓഫ് ദി ഇയർ 2023’ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു എംപിയെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത് തരാനാകും. പക്ഷേ അതിനപ്പുറത്തേക്കുള്ള ഉയർച്ചയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കരുത്, സിനിമാ ജീവിതത്തിന് തടസ്സം നിൽക്കുന്ന യാതൊന്നും ചെയ്യാൻ താത്പര്യമില്ല. ജനനന്മയ്‌ക്ക് വേണ്ടിയാകണം ഭരണകർത്താക്കൾ പ്രവർത്തിക്കേണ്ടതെന്നും’ സുരേഷ് ഗോപി പറയുന്നു.
പെരിങ്ങോട്ടുകര ദേവസ്ഥാനപതി ഉണ്ണി ദാമോദരൻ സ്വാമി വാർഷികാഘോഷ പരിപാടികളുടെ സമാപനവും അവാർഡ് സമർപ്പണ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.