കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. പോക്സോ കേസ് പ്രതിയായ മാണിക് ലാൽ ദാസ്, മോഷണക്കേസിലെ പ്രതിയായ ഇംറാൻ എന്നിവരാണ് ഏറ്റുമുട്ടിയത്. പ്രതികൾ രണ്ട് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.
പ്രതികൾ ജയിലിലെ ഫുഡ് യൂണിറ്റിൽ ജോലി ചെയ്യുന്നവരാണ്. ഭക്ഷണം പാകം ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
മാണിക് ലാൽ എന്ന പ്രതിയ്ക്ക് സരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയിൽ ഇൻഫോ പാർക്ക് പോലീസ് കേസെടുത്തു.