ചെന്നൈ: കേരളത്തിൽ കച്ചവടം നടത്താനായി കൊണ്ടുവന്ന പത്ത് കോടി വില വരുന്ന തിമിംഗല ഛർദ്ദി പിടികൂടി. സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടി. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ കേരളാ അതിർത്തിയിൽ നടന്ന പോലീസ് ചെക്കിംഗിലാണ് പ്രതികൾ പിടിയിലായത്. 10. 300 ഗ്രാം തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്.
സംഭവത്തിൽ മേലപാളയം സ്വദേശികളായ അരുണാചലം, വേലായുധം, സുന്ദർ, നാരായണൻ എന്നിവരാണ് പിടിയിലായത്. തിമിംഗല ഛർദ്ദി വനം വകുപ്പിന് കൈമാറി. തുടർ നടപടികളും വനം വകുപ്പുമായി ബന്ധപ്പെട്ട കാര്യമായതിനാൽ പ്രതികളെ വനം വകുപ്പിന് കൈമാറും. സംഘത്തിൽ മറ്റ് കണ്ണികൾ ഉണ്ടോ എന്നും ഇത്തരത്തിൽ മറ്റെന്തെങ്കിലും വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്നെല്ലാം അന്വേഷണം നടത്തും.