കോഴിക്കോട്: സൈനബ വധക്കേസിലെ മുഖ്യപ്രതി സമദിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കോഴിക്കോട് ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. സമദിന്റെ കൂട്ടുപ്രതി സുലൈമാനെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ സേലത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാൾക്കായി കസ്റ്റഡി അപേക്ഷ പോലീസ് നാളെ കോടതിയിൽ നൽകും.
കഴിഞ്ഞ 13-നാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കുന്നതിനായി കൊന്ന് നാടുകാണി ചുരത്തിൽ തള്ളിയത്. മലപ്പുറം സ്വദേശി സമദും സുഹൃത്ത് സുലൈമാനും ചേർന്നാണ് കൊലപാതകം നടത്തിയത്. ചുരത്തിൽ നടത്തിയ പരിശോധനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു.