തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനുള്ളിൽ നിരോധിച്ച 2,000 രൂപ നോട്ടുകൾ. നവംബർ മാസത്തിലെ എണ്ണൽ പൂർത്തിയായപ്പോഴാണ് നിരോധിച്ച നോട്ടുകൾ ലഭിച്ചത്. പിൻവലിച്ച 2,000, 1,000, 500 രൂപ നോട്ടുകളാണ് കണ്ടെത്തിയത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് ഭണ്ഡാരത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്.
രണ്ടായിരം രൂപയുടെ 56 കറൻസിയാണ് ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത്. നിരോധിച്ച ആയിരം രൂപയുടെ 47 കറൻസിയും 500-ന്റെ 60 കറൻസിയും ലഭിച്ചു. 56 രണ്ടായിരം നോട്ടുകളുടെ ഏകദേശം 1,12,000 രൂപയാണ് ലഭിച്ചത്. ആയിരത്തിന്റെ 47 നോട്ടുകളുടെ മൂല്യം 47,000 രൂപയും 60 അഞ്ഞൂറ് രൂപ നോട്ടുകളുടെ 30,000 രൂപയുമാണ് ലഭിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് ലഭിച്ചത്.