കാസർകോട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന ആഡംബരയാത്ര ആരംഭിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്താണ് നവകേരള സദസിന് തുടക്കം കുറിക്കുന്നത്. വൈകീട്ട് മൂന്നരക്ക് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.
മഞ്ചേശ്വരത്ത് എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അധികൃതർ സമ്മാന പൊതികൾ നൽകിയാണ് സ്വീകരിച്ചത്. പറങ്ങാണ്ടി(കശുവണ്ടി), തേൻ തുടങ്ങിയ വിഭവങ്ങളാണ് സമ്മാന പൊതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റവന്യൂ മന്ത്രി കെ. രാജൻ പരിപാടിയുടെ അദ്ധ്യക്ഷത വഹിക്കും. ഡിസംബർ 23-ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് പരിപാടിയുടെ സമാപനം.