പത്തനംതിട്ട: ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പറന്തൽ സ്വദേശി പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
നവംബർ 16-ന് രാത്രിയാണ് എഡിജിപിയുടെ വാഹനം പത്മകുമാറിനെ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്മകുമാറിനെ ആദ്യം അടൂർ ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സിച്ചിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയായിരുന്നു മരണം.