ചെന്നൈ : ഏത് പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിടുന്ന മനസ് , ഈ കരുത്താണ് അലീഷ അബ്ദുള്ളയെന്ന വനിതാ ചാമ്പ്യന്റെ സൗന്ദര്യവും . മുസ്ലീം സമുദായത്തില്‍ നിന്നും തമിഴ്നാട്ടിലെ ബിജെപിയിലേക്കെത്തിയ അലീഷ അബ്ദുള്ളയ്ക്കെതിരെ സ്വന്തം സമുദായത്തില്‍ നിന്നും ഇടത് ലോബികളില്‍ നിന്നും ദ്രാവിഡപാര്ട്ടികളിൽ നിന്നും വ്യാപകമായി വിമർശനം ഉയരുന്നുണ്ട് . . എന്നാല്‍ അതിനെയൊക്കെ അർഹിക്കുന്ന അവഗണയോടെ തള്ളിക്കളയുകയാണ് അലീഷ . തന്നെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നാണ് അലീഷ പറയുന്നത് .
ബിജെപിയിൽ ചേർന്ന മുസ്ലീം എന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്നും , ശക്തയാണെന്നും അലീഷ പറയുന്നു. അനാദരവുള്ള കമന്റുകളും എന്റെ പാർട്ടിക്കൊപ്പം എന്റെ മതത്തെ പരിഹസിക്കുന്നതും ഒന്നും ഞാൻ കാര്യമാക്കുന്നില്ല! നിങ്ങൾ എല്ലാം തെറ്റാണെന്ന് ഞങ്ങൾ ഉടൻ തെളിയിക്കും – അലീഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ത്യ കാര്‍ ആന്റ് ബൈക്ക് റേസ് ചാമ്പ്യനാണ് അലീഷ അബ്ദുള്ള. ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ ചാമ്പ്യനെന്ന ബഹുമതിയും അലീഷയ്ക്കാണ് . മോദി സര്‍ക്കാര്‍ സ്പോര്‍ട്സിന് നല്കുന്ന പിന്തുണയാണ് അലീഷ അബ്ദുള്ളയെ ബിജെപിയില്‍ എത്തിച്ചതെന്ന് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു.