പത്തനംതിട്ട: നെയ്യാറ്റിൻകര പോളിടെക്നിക്കിലെ എസ്എഫ്ഐ അതിക്രമത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥി പോലീസിന് മൊഴി നൽകി. കണ്ടാൽ തിരിച്ചറിയാവുന്ന 20 വിദ്യാർത്ഥികൾക്കെതിരയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെയ്യാറ്റിൻകര പോലീസ് പോളിടെക്നിക്കിൽ എത്തി പരിശോധന നടത്തി.
പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മർദ്ദനമേറ്റ വിദ്യാർത്ഥിയെ പോളിടെക്നിക്കിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് പരിശോധന നടത്തിയത്. വിദ്യാർത്ഥിയെ റാഗിംഗിന് വിധേയമാക്കിയ സ്ഥലവും മർദ്ദനമേറ്റ സ്ഥലവും പരിശോധിച്ചു. ഇന്നലെ രാവിലെ 11.30-നാണ് പോലീസ് ഉദ്യോഗസ്ഥർ പോളിടെക്നിക്കിൽ എത്തി പരിശോധന നടത്തിയത്.
20-ഓളം വിദ്യാർത്ഥികൾ ചേർന്ന് സ്വകാര്യഭാഗത്ത് ചവിട്ടിയെന്ന് മർദ്ദനത്തിന് വിധേയനായ ചെങ്കൽ സ്വദേശി അനൂപ് പറയുന്നു. കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം നേതാക്കൾ അനൂപിന്റെ വീട്ടുകാരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വഴങ്ങാത്തതിനാൽ ഭീഷണി മുഴക്കിയതായും ആരോപണങ്ങൾ ഉയരുന്നുണ്ട്.