എറണാകുളം: പെരുമ്പാവൂരിൽ വിദ്യാർത്ഥിയെ കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് മുഖത്ത് കുത്തിയെന്ന് പരാതി. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് അൽ സാബിത്താണ് ആക്രമണത്തിന് ഇരയായത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥി സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
അൽ സാബിത്തിന്റെ ഇടതു കൺപോളയിലും പുരികങ്ങൾക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തേറ്റത്. ആലുവ – മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ് കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് അൽ സാബിത്ത് പോലീസിൽ പരാതി നൽകിയത്. വിമലിനെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സ്കൂൾ ബാഗ് ബർത്തിൽ വക്കാത്തിനെ തുടർന്ന് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പരാതിയിൽ ആരോപിക്കുന്നത്.