ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരവാദി ഗുർപദ്വന്ത് സിംഗ് പന്നുവിനെതിരെ കേസെടുത്ത് എൻഐഎ. നവംബർ 19ന് എയർ ഇന്ത്യ വിമാനത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്തതിന് തുർന്നാണ് കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് എൻഐഎ വാർത്താക്കുറിപ്പ് ഇറക്കിയിയിട്ടുണ്ട്. 120 ബി, 153എ, 506 വകുപ്പുകളാണ് പന്നുവിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബർ 4ന് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് പന്നുവിന്റെ ഭീഷണി.
പന്നൂൻ സിഖുകാരും മറ്റ് മതസ്ഥരും തമ്മിൽ ശത്രുത വളർത്തുകയാണെന്നും പഞ്ചാബിൽ സിഖ് മതവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പരത്തുകയാണ് എന്നും എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
നവംബർ 19നും ശേഷവും എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം നടത്തുമെന്നും, അതിനാൽ സിഖ് വംശജർ അന്നേദിവസം വിമാനങ്ങൾ ഉപയോഗിക്കരുത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് നവംബർ 19ന് അടച്ചിടണമെന്നും പന്നൂൻ നവംബർ 4ന് പുറത്തുവിട്ട വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.