കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 3.12 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ ഹമീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാൾ പാന്റിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.
അതേസമയം കണ്ണൂർ എളയാവൂരിൽ വൻ കഞ്ചാവ് ശേഖരവുമായി രണ്ട് യുവാക്കൾ പിടിയിലായി. മുണ്ടയാട് സ്വദേശി രഞ്ജിത്ത് കല്ല്യാശ്ശേരി സ്വദേശി മുഹമ്മദ് ഷാനിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 6 കിലോയിലധികം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.