ടെൽ അവീവ്: ഹമാസ് ഭീകരരുടെ ക്രൂരത വെളിവാക്കുന്ന കൂടുതൽ വീഡിയോകൾ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന്റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അന്നേ ദിവസം കിബ്ബട്ട്സിൽ നടന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരർ ആളുകളെ പിന്തുടരുന്നതും, ഒരു സ്ത്രീയെ പോയിന്റ് ബ്ലാങ്കിൽ നിർത്തി വധിക്കുന്നതായും ഈ വീഡിയോയിൽ കാണാം.
വെടിവയ്പ്പ് തുടരുന്നതിനിടെയാണ് ഈ സ്ത്രീ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകുന്നത്. വൈകാതെ ഈ സ്ത്രീ നിലത്ത് പതുങ്ങി ഇരിക്കുന്നതായും, ഹമാസ് ഭീകരൻ ഇവരുടെ അടുത്തെത്തിയ ശേഷം തലയിലേക്ക് വെടിവയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇവരുടെ പേര് വിവരങ്ങളൊന്നും വീഡിയോയിൽ അധികൃതർ പ്രതിപാദിച്ചിട്ടില്ല.
ഹമാസ് ഭീകരരെ പൂർണമായും ഉന്മൂലനം ചെയ്യുന്നത് വരെ ശക്തമായ രീതിയിൽ തന്നെ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രായേൽ പറയുന്നു. വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇസ്രായേൽ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിന്മയും നന്മയും തമ്മിലുള്ള യുദ്ധമാണെന്ന് വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു.