കൊച്ചി: വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെത്തി. ബഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. മൂന്ന് പൊതികളിലായി മിശ്രിത രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.
ഏകദേശം 3.285 കിലോ സ്വർണമാണ് കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഇന്നലെ വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 3.12 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ ഹമീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പാന്റിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.