വയനാട്: വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ടരവർഷം കഠിന തടവിന് കോടതി ശിക്ഷ വിധിച്ചു. കഠിന തടവ് കൂടാതെ 7,000 രൂപ പിഴ അടയ്‌ക്കണമെന്നും കോടതി വിധിച്ചു. നടവയൽ സ്വദേശിയായ മധു(37)വിനെയാണ് കോടതി ശിക്ഷിച്ചത്. വയനാട് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് നടപടി.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായസംഭവം. സ്‌കൂൾ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതാണ് പ്രതിയ്‌ക്കെതിരെയുള്ള കേസ്.