തിരുവനന്തപുരം: ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കരിമഠം സ്വദേശിയായ അൻഷാദ് (19) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം നടന്നത്.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിമഠം സ്വദേശികളായ ധനുഷ്, കിഷൻ എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.