തൃശൂർ:വ്യാജ ആയുധ ലൈസൻസ് ഉണ്ടാക്കിയ സംഭവത്തിൽ കശ്മീർ സ്വദേശി അറസ്റ്റിൽ. തൃശൂരിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ജമ്മുകശ്മീർ രജൗരി സ്വദേശി അശോക് കുമാറാണ് അറസ്റ്റിലായത്. മുംബൈ പോലീസിന്റെ സഹായത്തോടെ മുംബൈയിൽ നിന്നാണ് തൃശൂർ സിറ്റി സി-ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തോളമായി പ്രതി ജമ്മുകശ്മീർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.