ന്യൂഡൽഹി: ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി റെയിൽവേ മന്ത്രാലയം. ഏറ്റവും കൂടുതൽ ആളുകൾ വിവിധ വേദികളിലായി പങ്കെടുത്ത പൊതുസേവന പരിപാടി എന്ന വിഭാഗത്തിലാണ് റെയിൽവേ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്.
2024 ഫെബ്രുവരി 26 ന് റെയിൽവേ സംഘടിപ്പിച്ച പരിപാടിക്കാണ് റെക്കോർഡ്. 2 ,140 വേദികളിലായി 40 ,19,516 പേരാണ് ഇതിൽ പങ്കെടുത്തത്. റെയിൽവേ പാലങ്ങൾക്ക് മുകളിലും താഴെയുമായുള്ള റോഡുകളുടെ ഉദ്ഘാടനത്തിനും റെയിൽവേ സ്റ്റേഷനുകളുടെ ശിലാസ്ഥാപനത്തിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
അതേസമയം മൂന്നാം മോദി മന്ത്രിസഭയിലെ കേന്ദ്ര റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവ് രണ്ടാം തവണയും ചുമതലയേറ്റു. റെയിൽവേ മന്ത്രാലയത്തിന് പുറമെ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പുകളുടെ ചുമതലകളും അദ്ദേഹത്തിനുണ്ട്.