ന്യൂഡൽഹി: പിറന്നാളാഘോഷം തന്റെ ഇഷ്ടക്കാരുടെ അവകാശമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത് തന്റെ ആഘോഷമല്ലെന്നും തന്നെ സ്നേഹിക്കുന്നവർ ആഘോഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ല, സിനിമാ ലോകത്തിന്റെയും പ്രേക്ഷകരുടെയും ഇഷ്ടക്കാരുടെയുമൊക്കെ ആഷോഘമാണ്. മറ്റൊരു ആഘോഷങ്ങളുമില്ല, ഓഫീസിൽ എന്തൊക്കെയോ കരുതിയിട്ടുണ്ട്. അത് സന്തോഷപൂർവ്വം സ്വീകരിക്കും. ശേഷം ജോലിക്ക് പോകും’.
മന്ത്രിപദവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അച്ഛന്റെയും അമ്മയുടെയും മകന്റെ ആഘോഷമാണ്. ഭാര്യയുടെ ഭർത്താവിന്റെയും മക്കളുടെ അച്ഛന്റെയുമൊക്കെ ആഘോഷമാണിത്. കലാകാരൻ എന്ന നിലക്ക് ലോകത്തുള്ള എല്ലാ ഇഷ്ടക്കാരുടെയും ആഘോഷം. നക്ഷത്രത്തിലാണ് പൊതുവെ പിറന്നാൾ ആഘോഷിക്കുന്നത്. ജനങ്ങളുടെ ആഘോഷത്തെ താൻ ആദരിക്കുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.