തിരുവനന്തപുരം: മലയിൻകീഴിൽ വിവാഹിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പുലരിനഗര്‍ അഖിലാ നിവാസില്‍ ബിനുവിന്റെ മകള്‍ അഖില(21)യെ ആണ് മരിച്ചത്. ലൗജിഹാദിന്റെ പ്രണയക്കുരുക്കില്‍ പെട്ടാണ് യുവതി ജീവനൊടുക്കിയതെന്നാണ് ആരോപണം.
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്‍ഷാദിനൊപ്പം ഇക്കഴിഞ്ഞ ഏപ്രിലില്‍ യുവതി വീടുവിട്ടറങ്ങിയിരുന്നു. ഏപ്രില്‍ 4 ന് അഖിലയെ കണ്മാനില്ലെന്ന പിതാവ് പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്ഷാദിനൊപ്പമാണ് അഖിലയുള്ളതെന്ന് കണ്ടെത്തിയത്. പൊലീസിന് മുന്നിൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് മൊഴി നല്കി. തുടർന്ന് പൊലീസ് ഇടപെട്ട് മലയിന്‍കീഴ് സബ് രജിസ്റ്റാര്‍ ഓഫീസിലെത്തിച്ച് ഇരുവരുടേയും വിവാഹം നടത്തി.
പിന്നിട് അഖിലയെ കോഴിക്കോട് പൊന്നാനിയിലെത്തിച്ച് മതം മാറ്റാന്നുള്ള ശ്രമം നടന്നു. ഇതിന് വിസമ്മതിച്ച യുവതിയെ ഇര്‍ഷാദും കുടുംബവും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. അതിനിടെ ഇക്കഴിഞ്ഞ മേയ് 10 ന് അഖിലയെ മെഡിക്കല്‍കോളേജ് ആശുപത്രിയിൽ അഡമിറ്റ് ചെയ്തതായി ഇര്‍ഷാദ് അഖിലയുടെ ബന്ധുക്കളെ വിവരമറിയിച്ചു. കുടുംബം ആശുപത്രിയിൽ എത്തിയപ്പോൾ തട്ടമിട്ട് മുഖം മറച്ച രീതിയിലാണ് യുവതി. ആശുപത്രിയിൽ നിന്ന് സ്വന്തം വീട്ടിലാണ് യുവതി എത്തിയത്. പിന്നിട് ഇര്‍ഷാദ് അഖിലയെ ഒഴിവാക്കാൻ ശ്രമം നടത്തിയതായാണ് വിവരം. അങ്ങോട്ട് ഫോണ്‍ ചെയ്താല്‍ പോലും ഇർഷാദ് സംസാരിച്ചിരിന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഹിന്ദു എസ്ടി വിഭാഗക്കാരിയാണ് അഖില. വര്‍ക്കല സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനാണ് മുഹമ്മദ് ഇര്‍ഷാദ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇവർ പരിചയപ്പെട്ടതെങ്കിലും ഇര്‍ഷാദിന്റെ ബന്ധുക്കൾക്കളുടെ സമ്മതത്തോടെയാണ് ബന്ധം തുടർന്നതെന്നാണ് വിവരം.