മേപ്പാടി: കേന്ദ്രമന്ത്രി സുരേഷ് ഗോപി വയനാട്ടിൽ. രാവിലെ 10.30-ഓടെ ചൂരൽമലയിലും മുണ്ടക്കൈയിലും സന്ദർശനം നടത്തും. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും കേന്ദ്രം എല്ലാ കാര്യങ്ങളും വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുഖമില്ലാതിരുന്നതിനാൽ പ്രധാനമന്ത്രി ജോർജ് കുര്യനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം അത് ചെയ്തിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ദുരന്തഭൂമി സന്ദർശനത്തിന് പിന്നാലെ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിലും സേവഭാരതിയുടെ പൊതുസ്മശാനത്തിലും സന്ദർശനം നടത്തും. 11 മണിയോടെ മേപ്പാടിയിലുള്ള മിലിട്ടറി ക്യാമ്പിൽ സുരേഷ് ഗോപിയെത്തും. തുടർന്ന് വിംസ് ആശുപത്രിയും സന്ദർശിക്കും.