ന്യൂഡൽഹി: ബംഗ്ലാദേശ് കലാപത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷെയ്ഖ് ഹസീനയോടൊപ്പം രാജ്യംവിട്ട സഹോദരി ഷെയ്ഖ് രഹാനയ്ക്ക് ബ്രിട്ടീഷ് ലേബർ പാർട്ടിയുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. ഷെയ്ഖ് രഹാനയുടെ മകൾ തുലിപ് സിദ്ദിഖ് ലേബർ പാർട്ടിയുടെ ബ്രിട്ടീഷ് പാർലമെൻ്റ് അംഗമാണ്. ഷെയ്ഖ് ഹസീനയോടൊപ്പം രാജ്യത്ത് നിന്ന് പോകുന്ന രഹാനയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
രഹാന രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എന്നിരുന്നാലും അവാമി ലീഗിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷെയ്ഖ് ഹസീനയോടൊപ്പം ഉണ്ടാകാറുണ്ട്. 1975 ഓഗസ്റ്റ് 15-ന് അക്രമികൾ ഇരുവരുടെയും കുടുംബത്തെ കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ ഷെയ്ഖ് ഹസീനയുടെ പിതാവ് മുജീബ് റഹ്മാനും കൊല്ലപ്പെട്ടിരുന്നു.
ബംഗ്ലാദേശിലെ ഭരണകക്ഷിയായിരുന്ന അവാമി ലീഗിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനിയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിന്റെ പിതാവായി’കണക്കാക്കുന്ന മുജീബ് റഹ്മാന്റെ വിയോഗം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
അക്രമത്തിന് ഏതാനും ദിവസങ്ങൾ മുമ്പാണ് ഷെയ്ഖ് ഹസീനയും ഷെയ്ഖ് രഹാനയും ജർമനിയിലേക്ക് പോയത്. തങ്ങളുടെ പിതാവിന്റെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷെയ്ഖ് രഹാന പ്രതിഷേധിച്ചിരുന്നു. വിദേശത്ത് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും ഷെയ്ഖ് രഹാന മുന്നിലായിരുന്നു.
1757-ൽ പ്ലാസി യുദ്ധത്തിന് ശേഷം ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഏറെ കാലം അസ്ഥിരതയിലായിരുന്ന ബംഗ്ലാദേശിൽ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ഭരണകാലത്തോടെയാണ് മാറ്റങ്ങൾ വന്നത്. അതിനാൽ അദ്ദേഹം ബംഗ്ലാദേശിന്റെ സ്ഥാപകനായി അറിയപ്പെടുന്നു.