കൊച്ചി: പ്രമുഖ കായിക പരിശീലകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ കോച്ചുമായ എസ്.എസ് കൈമൾ അന്തരിച്ചു. എറണാകുളത്ത് മകന്റെ വീട്ടിൽ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് കുഴഞ്ഞുവീണ കൈമളിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭൗതികശരീരം പാലക്കാട് വീട്ടിൽ എത്തിച്ചു. ചൊവ്വാഴ്ച സംസ്കാര ചടങ്ങുകൾ നടക്കും. രാജ്യം കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായിരുന്നു എസ്.എസ് കൈമൾ എസ്.എസ് കൈമൾ.