എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തി കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. എറണാകുളം ഡിസിസി പ്രഡിഡന്റാണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. മുഖ്യമന്ത്രിയെ പരനാറിയെന്നും കോവർ കഴുതയെന്നും മുഹമ്മദ് ഷിയാസ് വിളിച്ചു. പറവൂരിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച സമ്മേളനത്തിലാണ് മുഹമ്മദ് ഷിയാസിന്റെ അധിക്ഷേപ പരാമർശം.
“സംസ്ഥാനത്ത് നടക്കുന്ന അഴിമതികൾ ചർച്ച ചെയ്യുമ്പോൾ ഇതൊക്കെ പിണറായി വിജയന്റെ നെഞ്ചത്താണ് ചെന്നെത്തുന്നത്. പൂരം കലക്കി വിജയന്റെ നെഞ്ചത്താണ്എല്ലാം എത്തുന്നത്. കേസുകൾ ജനങ്ങളുടെ മുന്നിൽ നിന്ന് മറയ്ക്കാൻ പിണറായിയാണ് പാർട്ടിയ്ക്ക് നേതൃത്വം നൽകുന്നത്.
നാണംകെട്ട കമ്യൂണിസ്റ്റുകാരൻ പലവിദ്യകളും പ്രയോഗിക്കുന്നുണ്ട്. നാറിയ ജോലിയ്ക്ക് എന്തിനാണ് പരനാറിയായ പിണറായി വിജയൻ കൂട്ടുനിൽക്കുന്നത്. ഇയാൾ രാജിവച്ച് പോകേണ്ടതുണ്ട്. രാജിവയ്ക്കാതെ ജനങ്ങൾ തന്ന അംഗീകാരം വച്ച് എങ്ങനെയും അഞ്ച് വർഷം തീർക്കാമെന്ന് കരുതുന്ന കോവർ കഴുതയാണ് പിണറായി വിജയൻ”- എന്നാണ് മുഹമ്മദ് ഷിയാസ് പറഞ്ഞത്.