എറണാകുളം: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരി കുഴഞ്ഞുവീണു മരിച്ചു. കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വയനാട് സ്വദേശിയും ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ വി.എസ്. രാഹുലിന്റെ ഭാര്യയുമായ അരുന്ധതിയാണ് മരിച്ചത്.
എട്ട് മാസം മുമ്പാണ് രാഹുലിനെ വിവാഹം കഴിച്ച് അരുന്ധതി കൊച്ചിയിലെത്തിയത്. ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.