ഹൈദരാബാദ് : മതപരിവർത്തനം തടയാനായി പ്രശസ്ത വ്യവസായിയും ബിജെപി എംപിയുമായ ഗോവിന്ദ് ധോലാകിയ ആരംഭിച്ച ഹനുമാൻ യാഗ വൻ വിജയമെന്ന് റിപ്പോർട്ട് . ഗുജറാത്തിലെ ചെറിയ ജില്ലകളിലൊന്നായ ഡാങ് ജില്ല മതപരിവർത്തനത്തിന്റെ പിടിയിൽ പെട്ടിരുന്നു. അവിടെയുള്ള ഹിന്ദുക്കളിൽ 40 ശതമാനം പേരും മറ്റ് സമ്മർദ്ദങ്ങൾക്കും മറ്റും അടിപ്പെട്ട് ഇതരമതങ്ങളിലേയ്ക്ക് പോയിരുന്നു . തുടർന്നാണ് ഗോവിന്ദ് ധോലാകിയ പി.പി.സ്വാമിയുമായി ചേർന്ന് ഹനുമാൻ യാഗ ആരംഭിച്ചത് .
ഈ പ്രചാരണത്തിന് കീഴിൽ, ഡാങ് ജില്ലയിലെ 2 താലൂക്കുകളിലെ 311 ഗ്രാമങ്ങളിലായി 311 ഹനുമാൻ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ 14 ക്ഷേത്രങ്ങൾ 2022 ലാണ് ഭക്തർക്കായി തുറന്ന് നൽകിയത്. . 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രചാരണം തുടങ്ങിയത്.കഴിഞ്ഞ 20 വർഷമായി ഡാങ്ങിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ തടയാൻ വേണ്ടിയാണ് പദ്ധതി ആരംഭിച്ചത് .
ക്ഷേത്രങ്ങളുടെ നിർമ്മാണം മൂലം ഈ ഗ്രാമങ്ങളിൽ പല നല്ല മാറ്റങ്ങളും കണ്ടു. ക്ഷേത്രനിർമാണം മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയതായി പി.പി.സ്വാമി പറഞ്ഞു. ആദിവാസി കുടുംബങ്ങളിൽ മദ്യാസക്തി വളരെ സാധാരണമായിരുന്നു, എന്നാൽ ക്ഷേത്രനിർമ്മാണം മൂലം മദ്യാസക്തിയിൽ കുറവ് വന്നിട്ടുണ്ട്. മതം മാറിയ പലരും മടങ്ങി വന്നു.
ഇപ്പോൾ ഗണേശ ചതുർത്ഥി, നവരാത്രി, ഹോളി തുടങ്ങി എല്ലാ ആഘോഷങ്ങളും ഈ ഗ്രാമങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ഗ്രാമത്തിൽ ഏത് മംഗളകരമായ ചടങ്ങുകൾ നടന്നാലും ആളുകൾ ആദ്യം പോകുന്നത് ബജ്റംഗബലി ക്ഷേത്രത്തിലേക്കാണ്. ഈ പ്രചാരണം കാരണം, ഡാംഗിൽ സമാധാനം സ്ഥാപിക്കപ്പെട്ടു. ജീവിതത്തിൽ മാറ്റം വന്നതോടെ ആളുകൾ ജാതിമതഭേദമന്യേ ക്ഷേത്രത്തിൽ പോകുന്നു. സനാതന ധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു.