യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ പുത്തൻ ട്രെയിൻ അനുവദിച്ചിരുന്നു. തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു.
പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ സമയക്രമം ഇങ്ങനെ..
- കൊല്ലം – 05.55 AM
- പെരിനാട് – 06.10 AM
- മൺറോത്തുരുത്ത് – 06.30 AM
- ശാസ്താംകോട്ട – 06.39 AM
- കരുനാഗപ്പള്ളി – 06.50 AM
- കായംകുളം – 07.05 AM
- മാവേലിക്കര – 07.13 AM
- ചെങ്ങന്നൂർ – 07.25 AM
- തിരുവല്ല – 07.34 AM
- ചങ്ങനാശേരി – 07.43 AM
- കോട്ടയം – 08.04 AM
- ഏറ്റുമാനൂർ – 08.16 AM
- കുറുപ്പന്തറ – 08.25 AM
- വൈക്കം റോഡ് – 08.34 AM
- പിറവം റോഡ് – 08.42 AM
- മുളന്തുരുത്തി – 08.53 AM
- തൃപ്പൂണിത്തുറ – 09.03 AM
- എറണാകുളം ജംക്ഷൻ – 09.35 AM
മടക്കയാത്ര
- എറണാകുളം ജംക്ഷൻ – 09.50 AM
- തൃപ്പൂണിത്തുറ – 10.08 AM
- മുളന്തുരുത്തി – 10.19 AM
- പിറവം റോഡ് – 10.32 AM
- വൈക്കം റോഡ് – 10.40 AM
- കുറുപ്പന്തറ – 10.51 AM
- ഏറ്റുമാനൂർ – 11.00 AM
- കോട്ടയം – 11.14 AM
- ചങ്ങനാശേരി – 11.36 AM
- തിരുവല്ല – 11.46 AM
- ചെങ്ങന്നൂർ – 11.56 AM
- മാവേലിക്കര – 12.09 PM
- കായംകുളം – 12.19 PM
- കരുനാഗപ്പള്ളി – 12.37 PM
- ശാസ്താംകോട്ട – 12.47 PM
- മൺറോത്തുരുത്ത് – 12.55 PM
- പെരിനാട് – 01.03 PM
- കൊല്ലം – 01.30 PM
തിരക്കേറിയ വേണാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് എറണാകുളത്ത് എത്താൻ മെമു സഹായിക്കും. തിരക്ക് ലഘൂകരിക്കുന്നതിൽ പുതിയ ട്രെയിൻ നിർണായകമാകുമെന്നാണ് പ്രതീക്ഷ.